Site icon Malayalam News Live

‘നിയമസഭയിലെത്തിയാല്‍ പിന്നെ സിനിമയില്‍ കാണില്ല’: താൻ മുഴുനീള രാഷ്ട്രീയ പ്രവർത്തകനാകുമെന്ന് രമേഷ് പിഷാരടി

പാലക്കാട്: നിയമസഭയില്‍ എത്തിയാല്‍ തന്നെ സിനിമയില്‍ കാണില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി.

താൻ മുഴുനീള രാഷ്ട്രീയ പ്രവർത്തകനാകുമെന്നും പിഷാരടി പറഞ്ഞു.

‘എന്റെ ശബ്ദം ആദ്യമായി ഉയർന്നത് പാലക്കാടാണ്. നിയമസഭയിലും എന്‍റെ ശബ്ദം ഉയരണം. അതിനായുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്.

രാഷ്ട്രീയം എന്നത് മനുഷ്യരുമായി ഇടപെടുന്നതും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതുമാണ്. കക്ഷി രാഷ്ട്രീയം പറഞ്ഞ് കടന്നാക്രമിക്കുന്നതും ഒച്ചയെടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഞാന്‍ രാഷ്ട്രീയം പറയുന്ന ആളല്ല,പ്രവര്‍ത്തിക്കുന്ന ആളാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസും പാലക്കാട് നഗരസഭാ കൗണ്‍സിലർക്കെതിരായ പീഡന കേസും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഇത് സംസ്ഥാന തെരഞ്ഞെടുപ്പാണ്. ഇതൊന്നും നോക്കിയിട്ടില്ല ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും മണ്ഡലത്തില്‍ വലിയ വിജയം നേടുമെന്നും’ പിഷാരടി പറഞ്ഞു.

Exit mobile version