Site icon Malayalam News Live

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

എറണാകുളം: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ റമദാൻ ഒന്ന് വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു.

 

ശഅബാന്‍ 30 പൂര്‍ത്തീകരിച്ച്‌ ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.

 

ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ തുടങ്ങിയവരാണ് അറിയിച്ചത്.

 

 

Exit mobile version