Site icon Malayalam News Live

കോട്ടയം രാമപുരത്ത് കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോട്ടയം: രാമപുരത്ത് കന്യാസ്ത്രീയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി സ്വദേശിയായ ആൻ മരിയ ആണ് തൂങ്ങി മരിച്ചത്. സംഭവത്തില്‍ രാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒപ്പമുള്ള കന്യാസ്ത്രീകളാണ് ആൻ മരിയയെ മരിച്ച നിലയില്‍ കണ്ടത്.

ആൻ മരിയയ്ക്ക് ഓർമ്മകുറവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നെന്ന് ഒപ്പമുള്ളവർ പറഞ്ഞു.

Exit mobile version