ജയ്പൂർ : പോക്‌സോ ആക്‌ട് പ്രകാരം എടുത്തിരിക്കുന്ന കേസില്‍ ഒമ്ബത് പോലീസ് ഉദ്യോഗസ്ഥരും എംഎല്‍എ യുടെ കൂട്ടുകാരനും എതിരേ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. തന്റെ കൂട്ടുകാരായ മറ്റു സ്ത്രീകളെയും തനിക്ക് കൊണ്ടുവന്ന് തരാന്‍ എംഎല്‍എ ആവശ്യപ്പെട്ടതായും ഇര പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തന്നെ മകളുടെ മുന്നിലിട്ട് എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നും എംഎല്‍എയുടെ സുഹൃത്തും തന്നെ ഇരയാക്കിയെന്നും യുവതി ജോധ്പൂരിലെ രാജീവ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ സുഹൃത്തുക്കളായ മറ്റു സ്ത്രീകളെയും തനിക്ക് കൊണ്ടുവന്ന് കാഴ്ചവെയ്ക്കാന്‍ എംഎല്‍എ നിര്‍ബ്ബന്ധിക്കുകയും ചെയ്തു.
രാജസ്ഥാനിലെ ബാര്‍മറില്‍ നിന്നും മൂന്ന് തവണ തുടര്‍ച്ചയായി ജയിച്ചു കയറിയ എംഎല്‍എ മേവാരം ജെയ്‌നെതിരേയാണ് കേസ്. അതേസമയം ഇയാളെ ജനുവരി 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വിധി ഉണ്ടായിരുന്നു. ഈ സമയം വരെ ഇരയ്ക്ക് സംരക്ഷണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പോകുമ്ബോള്‍ ഇരയുമായി ഒരു അജ്ഞാതന്‍ പരിചയപ്പെട്ടിരുന്നു. ഇയാള്‍ പിന്നീട് ഇവരുമായി അടുപ്പമുണ്ടാക്കി വിശ്വസിപ്പിച്ച് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. പിന്നീട് അവിടെവെച്ച് മദ്യം നല്‍കി യുവതിയെ മയക്കി ബലാത്സംഗത്തിന് ഇരയാക്കുകയും അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് യുവതിയെ പല തവണ ശാരീരികമായി ഉപയോഗിക്കുകയും പിന്നീട് മുന്‍ എംഎല്‍എയ്ക്ക് കാഴ്ച വെയ്ക്കുകയുമായിരുന്നു. അവിടെ വെച്ച് എംഎല്‍എയും അയാളുടെ ഒരു കൂട്ടുകാരനും ചില പോലീസ് ഉന്നതരും ഇരയെ ബലാത്സംഗത്തിന് ഇരയാക്കി. ബലാത്സംഗം നടത്തിയ ശേഷമാണ് കൂട്ടുകാരികളെയും തനിക്ക് കൊണ്ടുത്തരാന്‍ എംഎല്‍എ യുവതിയോട് പറഞ്ഞത്. തന്റെ മകളെയും എംഎല്‍എ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ ആരോപണം.
കേസില്‍ പ്രതികളില്‍ പെട്ട എംഎല്‍എയുടെ സുഹൃത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് അന്വേഷണം നടത്തുന്ന രാമസ്വരൂപ് ആചാര്യയാണ്. രാജസ്ഥാനിലെ ബാര്‍മറില്‍ നിന്നും മൂന്ന് തവണ ജയിച്ചയാളാണ് മേവാരം.
എന്നാല്‍ ഇത്തവണ നടന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെടുകയായിരുന്നു. ഹൈക്കോടതി അറസ്റ്റ് സ്‌റ്റേ ചെയ്ത കാലാവധി കഴിഞ്ഞിരിക്കുകയാണ്.
