Site icon Malayalam News Live

മഴ അവധി: അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ട്യൂഷൻ സെൻ്ററുകളും പ്രവര്‍ത്തിക്കരുത്

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഇത് ബാധകമല്ല. ഇതോടെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. എല്ലാ ജില്ലകളിലും അങ്കണ്‍വാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് വരെ അവധി ബാധകമാണ്.

ട്യൂഷൻ സെൻ്ററുകളും പ്രവര്‍ത്തിക്കരുതെന്നാണ് വയനാട് ജില്ലയില്‍ നിന്നുള്ള അറിയിപ്പില്‍ വ്യക്തമാക്കുന്നത്. ശക്തമായ മഴയും വെള്ളക്കെട്ടും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലയില്‍ അവധി പ്രഖ്യാപിച്ചത്. ഇടുക്കിയില്‍ മദ്രസ, കിൻഡർ ഗാർഡൻ, എന്നിവയ്ക്കും അവധി ബാധകമാണെന്നും ട്യൂഷൻ സെൻററുകള്‍ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ലെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

Exit mobile version