Site icon Malayalam News Live

തീവ്ര ചുഴലിക്കാറ്റ് ‘ശക്തി’ വടക്ക് കിഴക്കൻ അറബിക്കടലില്‍; കേരളത്തില്‍ മഴയ്ക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്; മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.

മലയോര മേഖലയിലാണ് മഴ ലഭിക്കുക. തീവ്ര ചുഴലിക്കാറ്റ് ‘ശക്തി’ വടക്ക് കിഴക്കൻ അറബിക്കടലില്‍ തുടരുകയാണ്.

നിലവില്‍ തെക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ശക്തി, തിങ്കളാഴ്ചയോടെ ദിശമാറി കിഴക്ക് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി ശക്തി കുറയാൻ സാധ്യതയെന്നും കാലാവസ്ഥാ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
05/10/2025 : പത്തനംതിട്ട, ഇടുക്കി
06/10/2025 : പത്തനംതിട്ട, ഇടുക്കി

Exit mobile version