Site icon Malayalam News Live

വീണ്ടും ന്യൂനമര്‍ദ്ദം വരുന്നു…! കേരളത്തില്‍ മഴ ശക്തമാകും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്കും, ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ ആന്‍ഡമാന്‍ കടലില്‍ ഈ മാസം 30ന് ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കുമെന്നും, ഇത് മൂലം വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും, മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുണ്ടായിരുന്ന തീവ്ര ന്യൂനമര്‍ദ്ദം രാവിലെ കരയില്‍ പ്രവേശിച്ചു. ഒഡീഷയിലെ ഗോപാല്‍പൂരിന് സമീപമാണ് പ്രവേശിച്ചത്.

നിലവില്‍ ഈ ന്യൂനമര്‍ദ്ദം തെക്കന്‍ ഒഡീഷയ്ക്ക് മുകളിലായി സ്ഥിതി ചെയ്യുന്നുണ്ടെന്നും, അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് വിശദീകരിച്ചു.

Exit mobile version