Site icon Malayalam News Live

നെടുമ്പാശ്ശേരിക്കടുത്ത് യുവതിയുടെ മൃതദേഹം; ആലുവയ്ക്കടുത്ത് പുരുഷന്റെ മൃതദേഹവും; രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.

നെടുമ്പാശ്ശേരിക്കടുത്ത് യുവതിയുടെ മൃതദേഹവും ആലുവയ്ക്കടുത്ത് പുരുഷന്റെ മൃതദേഹവുമാണ് കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് നെടുവന്നൂരില്‍ റെയില്‍ പാളത്തില്‍ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ട്രെയിനില്‍ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതരും പൊലീസും അറിയിച്ചു.

53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കല്‍ റെയില്‍വേ ലൈനില്‍ കണ്ടെത്തിയത്. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം.

സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസൻസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

Exit mobile version