Site icon Malayalam News Live

റെയില്‍വേ പാളം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ യുവാവിനെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു

തിരുവനന്തപുരം: റെയില്‍വേ പാളം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ യുവാവിനെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു.

തിരുവനന്തപുരം വർക്കലയിലാണ് സംഭവം. നെയ്യാറ്റിൻകര സ്വദേശിയായ അഖിലിനാണ് അപകടത്തില്‍ പരിക്കേറ്റത്.

കന്യാകുമാരിയില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് പോകുന്ന ബംഗളൂരു എക്‌സ്‌പ്രസ് ആണ് യുവാവിനെ ഇടിച്ചതെന്നാണ് വിവരം. ഗുരുതര പരിക്കേറ്റ ഇയാളെ വർക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version