Site icon Malayalam News Live

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള; കണ്ടെത്തിയത് വടയ്‌ക്കൊപ്പം ലഭിച്ച ചട്ട്ണിയിൽ

പാലക്കാട്: ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ തവള.

ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്‌ക്കൊപ്പം ലഭിച്ച ചട്ട്ണിയിലാണ് ചത്ത തവളയെ കണ്ടെത്തിയത്.

ആലപ്പുഴ സ്വദേശി ഷൊർണൂരിലെ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി സ്റ്റേഷനിലെ ഒരു കടയില്‍ നിന്ന് വടയും ചട്‌ണിയും വാങ്ങിച്ചിരുന്നു. ഇതില്‍ ചത്ത തവളയെ കാണുകയും യാത്രക്കാരൻ പരാതി നല്‍കുകയും ചെയ്തു.

പരാതിയില്‍ കരാറുകാരനില്‍ നിന്ന് റെയില്‍വേ ആരോഗ്യ വിഭാഗം പിഴയീടാക്കി.

Exit mobile version