Site icon Malayalam News Live

അതിവേഗ റെയിൽ പദ്ധതി; പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതി പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച ശ്രീധരന്‍ മുഖ്യമന്ത്രി വി ഡി സതീശന് കൈമാറിയിരുന്നു.

 

പദ്ധതി സംസ്ഥാന സര്‍ക്കാരിന് ഒരുതരത്തിലുള്ള ബാധ്യതയുമുണ്ടാക്കില്ലെന്നും അതിനാവശ്യമായ സാമ്പത്തിക ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ നിര്‍ദേശിക്കുന്ന ഇടക്കാല റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ പരിസ്ഥിതി വിദഗ്ധന്‍ ശ്രീധര്‍ രാമകൃഷ്ണനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version