Site icon Malayalam News Live

‘റെയില്‍ മൈത്രി’ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി;ട്രെയിൻ യാത്രയില്‍ ഇനി സുരക്ഷ ഉറപ്പാക്കാം

തിരുവനന്തപുരം: റെയില്‍വേ പൊലീസിന്റെ സേവനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്ന ‘റെയില്‍ മൈത്രി’ മൊബൈല്‍ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജില്‍ നടന്ന ചടങ്ങിലായിരുന്നു ആപ്പിന്റെ ലോഞ്ച്.

ട്രെയിൻ യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് നേർ സാക്ഷികളാകുന്ന യാത്രക്കാർക്ക് സംരക്ഷണം നല്‍കുകയും അവരുടെ ജീവനും സ്വത്തിനും സ്വകാര്യതയ്ക്കും കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് മൊബൈല്‍ ആപ്ലിക്കേഷനു തുടക്കം കുറിച്ചത്.

റെയില്‍വേ പൊലീസിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി ‘റെയില്‍ മൈത്രി’ ആപ്ലിക്കേഷനെ കേരള പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ ‘പോല്‍’ ആപ്പുമായി സംയോജിപ്പിച്ചിട്ടുണ്ട്. ആപ്പില്‍ ആദ്യഘട്ടത്തില്‍ ലഭിക്കുന്നത് അഞ്ച് സേവനങ്ങളാണ്.‌

Exit mobile version