Site icon Malayalam News Live

എന്തിനാണ് ഇത്ര പുകിൽ.? ‘ആളെക്കൂട്ടി സംഘര്‍ഷം സൃഷ്ടിച്ച്‌ കോണ്‍ഗ്രസ് പരിശോധന അട്ടിമറിച്ചു’; അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണെന്ന് മന്ത്രി എം ബി രാജേഷ്

പാലക്കാട്: ആളുകളെ കൂട്ടി പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്നും അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണെന്ന് മന്ത്രി എംബി രാജേഷ് ആരോപിച്ചു.

എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മുറിയില്‍ പരിശോധന നടത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് എന്‍റെ വാഹനം പോലും പരിശോധിച്ചിട്ടുണ്ട്.
എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നത്? അത് സ്വഭാവികമായ കാര്യമാണ്.

എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയായിട്ടും വസ്തുതകള്‍ വക്രീകരിക്കാനുള്ള ശ്രമമാണ് കാണുന്നത്. രണ്ട് വനിതാ നേതാക്കളുടെ മുറിയില്‍ മാത്രമല്ല പൊലീസ് പരിശോധിച്ചത്. ആദ്യം പരിശോധിച്ചത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎല്‍എയുമായ ടിവി രാജേഷിന്‍റെ മുറിയാണ് ആദ്യം പരിശോധിച്ചത്.

പിന്നീട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എംവി നികേഷ് കുമാറിന്‍റെ മുറിയിലും പരിശോധന നടത്തി. അദ്ദേഹത്തെയും ഞാൻ വിളിച്ചിരുന്നു.

Exit mobile version