Site icon Malayalam News Live

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ബലാത്സംഗക്കേസില്‍ തെളിവെടുപ്പില്‍ ഗുരുതര വീഴ്ച; തിരുവല്ല മുൻ ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ബലാത്സംഗക്കേസില്‍ തെളിവെടുപ്പില്‍ വീഴ്ച ഉണ്ടായതില്‍ തിരുവല്ല മുൻ ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ.

തെളിവെടുപ്പില്‍ മുൻ ഡിവൈഎസ്പി എസ്. നന്ദകുമാർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍. പ്രത്യേക നിർദേശം ഉണ്ടായിട്ടും മുൻ ഡിവൈഎസ്പി എത്താത്തത് ഗുരുതര വീഴ്ച ആണെന്ന് സസ്പെൻഷൻ ഉത്തരവില്‍ പറയുന്നു. ഡിജിപിയുടെ ശുപാർശയെ തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.

 

നേരത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സമർപ്പിച്ച റിപ്പോർട്ടാണ് ഡിജിപി പ്രത്യേക കുറിപ്പോടെ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലടക്കം എത്തിച്ചുള്ള തെളിവെടുപ്പിലാണ് വീഴ്ച കണ്ടെത്തിയത്. അതോടൊപ്പം പ്രതിയെ കൊണ്ടുവരുന്ന പൊലീസ് സ്റ്റേഷൻ, കോടതി അടക്കമുള്ള ഇടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് എസ്പി പത്തനംതിട്ട ഡിവൈഎസ്പിയെ അറിയിച്ചിരുന്നു. പക്ഷെ അത്തരം കാര്യങ്ങളൊന്നും നന്ദകുമാർ ചെയ്തില്ല, ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത് എന്നീ കാര്യങ്ങളാണ് റിപ്പോർട്ടില്‍ പറയുന്നത്. സസ്പെൻഷനൊപ്പം നന്ദജകുമാറിനെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

 

Exit mobile version