Site icon Malayalam News Live

ഷാഫി പറമ്പിലിന്‍റെ പിൻഗാമി; പാലക്കാട്ടെ പുതിയ എംഎല്‍എയാവുന്ന രാഹുല്‍ മാങ്കൂട്ടത്തലിന് അഭിനന്ദനങ്ങള്‍’; ഒരു മുഴം മുൻപേ എറിഞ്ഞ് വി ടി ബല്‍റാം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിജയം ഉറപ്പിച്ച തരത്തില്‍ പ്രതികരണവുമായി വി ടി ബല്‍റാം.

പാലക്കാട്‌ രാഹുല്‍ തന്നെയെന്നും ഷാഫി പറമ്പിലിന്‍റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎല്‍എയാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങളെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയില്‍ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി.

പാലക്കാട് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോള്‍ ബിജെപി മുന്നിലായിരുന്നു.

Exit mobile version