Site icon Malayalam News Live

ജാമ്യത്തിലിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം തെറിക്കുമോ? നിർണായക യോഗം തിങ്കളാഴ്ച ചേരും

പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അയോഗ്യതയില്‍ തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായി എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റി ഫെബ്രുവരി 2നു ചേരും. ഡികെ മുരളി നൽകിയ പരാതിയും കമ്മിറ്റി പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും അന്തിമ നടപടി ഉണ്ടാകുക. മൂന്നാം ബലാത്സംഗ പരാതിയിൽ ജാമ്യം കിട്ടിയ രാഹുൽ മാങ്കൂട്ടത്തിൽ അടൂർ നെല്ലിമുകളിലെ വീട്ടിൽ തന്നെ തുടരുകയാണ്. പാലക്കാട്ടേക്കും ഉടൻ പോകില്ല. ബജറ്റ് ദിവസമായ ഇന്ന് നിയമസഭയിൽ പോകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും രാഹുൽ അതും ഒഴിവാക്കി. ശനിയാഴ്ച രാഹുൽ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം. പത്തുമണിക്കും 12 മണിക്കും ഇടയിൽ ഹാജരാകണം എന്നാണ് ജാമ്യ വ്യവസ്ഥയിലെ ഉപാധി. മാധ്യമങ്ങളോടും രാഹുൽ ഉടൻ പ്രതികരിക്കില്ല. ഇന്നലെ രാത്രി പ്രാദേശിക കോൺഗ്രസ് നേതാക്കൾ രാഹുലിനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ജാമ്യം നൽകിയ കോടതിയുടെ ഉത്തരവ് ആശ്വാസകരം ആണെന്ന വിലയിരുത്തലിലാണ് രാഹുലിന്റെ അനുയായികൾ.

Exit mobile version