Site icon Malayalam News Live

വീണ്ടും ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ; മൂന്നാം ബലാത്സംഗ കേസിൽ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഉഭയസമ്മത പ്രകാരമുള്ള ബന്ധമെന്നാണ് ഹര്‍ജിയില്‍ രാഹുലിന്റെ വാദം. സെഷന്‍സ് കോടതി നാളെ ജാമ്യ ഹര്‍ജി പരിഗണിക്കും. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു എന്നുമാണ് രാഹുല്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. രാഹുല്‍ പുറത്തിറങ്ങിയാല്‍ അതിജീവിതയുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും സമാനമായ മുന്‍കാല അനുഭവങ്ങള്‍ ഉണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.

രാഹുലിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ടായിരുന്നു തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും സമാനമായ മുന്‍കാല അനുഭവങ്ങള്‍ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ നില്‍ക്കെ ജാമ്യം നല്‍കിയാല്‍ തുടര്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന് തിരുവല്ല മജിസ്റ്റേറ്റ് കോടതി വിലയിരുത്തിയിരുന്നു. 14 ദിവസം റിമാന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണ്.

Exit mobile version