Site icon Malayalam News Live

ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിയമസഭയിലെത്താതെ രാഹുൽ മാങ്കൂട്ടത്തിൽ; പത്തനംതിട്ട അടൂരിലെ വീട്ടിൽ തുടരുന്നു

മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് നിയമസഭയിലെത്തിയില്ല. അദ്ദേഹം പത്തനംതിട്ട അടൂരിലെ വീട്ടിൽ തുടരുകയാണ്. ഇന്നലെ രാത്രിയാണ് അദ്ദേഹം ജയിൽ മോചിതനായത്. ഇദ്ദേഹത്തിൻ്റെ വീടിന് പോലീസ് കാവലുമുണ്ട്. ഇന്ന് സംസ്ഥാന നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരിപ്പിക്കുകയാണ്. എംഎൽഎയെന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ആദ്യ ബജറ്റ് സമ്മേളനമായിരുന്നു ഇത്.

Exit mobile version