Site icon Malayalam News Live

പ്രഥമ പ്രിയദര്‍ശിനി പുരസ്‌ക്കാരം കഥാകൃത്ത് ടി.പത്മനാഭന് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചു ; രാഷ്ട്രം കെട്ടിപ്പടുക്കേണ്ടത് സത്യത്തിന്റെ മുകളിലെന്ന് രാഹുല്‍ ഗാന്ധി; രാഹുല്‍ ഭാവി ഇന്ത്യയുടെ പ്രതീക്ഷയെന്ന് കഥാകൃത്ത്.

 

കണ്ണൂർ : നുണകള്‍ കൊണ്ടു ഒരു രാഷ്ട്രത്തെ കെട്ടിപ്പൊടുക്കാൻ കഴിയില്ലെന്നു ഭരണാധികാരികള്‍ മനസിലാക്കണമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി പറഞ്ഞു. കണ്ണൂര്‍ താണ കല്യാണ മണ്ഡപത്തില്‍ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി.പത്മനാഭന് സമ്മാനിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതു തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂര്‍വ്വികര്‍. സത്യത്തിന്റെ പുറത്തു മാത്രമാണ് നമ്മുടെ രാജ്യത്തെ കെട്ടി പൊടുത്തത്. എന്നാല്‍ ഡല്‍ഹിയില്‍ എല്ലാം ഭരണാധികാരികളെ കേന്ദ്രീകരിച്ചു കൊണ്ടാണ് നടക്കുന്നത്. അവര്‍ പ്രസംഗിക്കുമ്ബോള്‍ തനിക്ക് നേരെ തന്നെയാണ് ലൗഡ് സ്പീക്കറും മൈക്കും തന്റെ നേരെ തിരിച്ചു വെച്ചിരിക്കുന്നത്. അവര്‍ പറയുന്നത് അവര്‍ തന്നെയാണ് കേള്‍ക്കുന്നത്.

തനിക്ക് ഉത്തമ ബോധ്യങ്ങള്‍ ജനങ്ങളോട് വിളിച്ചു പറഞ്ഞു. കൊണ്ടിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തനിക്ക് ഇന്ത്യയിലെ ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ് സത്യങ്ങള്‍ ജനങ്ങളെ അറിയിക്കാനായി വിളിച്ചു. പറഞ്ഞു. കൊണ്ടിരിക്കുന്നത്. ഒരു പാട് നുണകള്‍ക്ക് താഴെയായി സത്യങ്ങളെ അമര്‍ത്തി വച്ചാലും അവ ഒരിക്കല്‍ പുറത്തു വരിക തന്നെ ചെയ്യും. സത്യങ്ങള്‍ എഴുത്തുകാരെ പോലെ തുറന്നു പറയാൻ ആഗ്രഹിക്കുന്നയാളാണ് താൻ . ടി. പത്മനാഭൻ തന്റെ ജീവിതത്തില്‍ – പുലത്തി പോരുന്ന സത്യങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്റെ എഴുത്തും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാൻ എല്ലാവര്‍ക്കും കഴിയില്ല.

ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ജനങ്ങള്‍ക്കുമുൻപില്‍ എല്ലാം തുറന്നു പറയാൻ കഴിയുന്നവരാണ് എഴുത്തുകാര്‍. ടി.പത്മനാഭന്റെ കഥകളിലൂടെ തനിക്ക് കേരളത്തെ അറിയാൻ കഴിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു . ചടങ്ങില്‍ ടി.പത്മനാഭന് ഒരു ലക്ഷം രൂപയും പുരസ്‌കാരവുമടങ്ങുന്ന പ്രഥമ പ്രീയദര്‍ശിനി പുരസ്‌കാരം രാഹുല്‍ ഗാന്ധി സമ്മാനിച്ചു. രാഹുല്‍ ഗാന്ധി ഭാവി ഇന്ത്യയുടെ പ്രതീക്ഷയാണെന്നും ഉള്ളില്‍ ഇപ്പോഴും രാഷ്ട്രീയക്കാനായ വ്യക്തിയാണ് താനെന്നും മറുപടി പ്രസംഗത്തില്‍ ടി. പത്മനാഭൻ പറഞ്ഞു.

എൻ.വി കൃഷ്ണവാര്യര്‍ പറഞ്ഞതു പോലെ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രിയത്തില്‍ ഏതൊരു കൂരിരുളും വെളിച്ചമായി മാറുമെന്നും ടി.പത്മനാഭൻ പറഞ്ഞു.കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അധ്യക്ഷനായി. കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറികെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻഎന്നിവര്‍ പ്രസംഗിച്ചു. പഴങ്കുളം മധു സ്വാഗതവും മാര്‍ട്ടിൻ ജോര്‍ജ് നന്ദിയും പറഞ്ഞു.

പരിപാടിയില്‍ എം.കെ രാഘവൻ എംപി, എംഎ‍ല്‍എമാരായ സജീവ് ജോസഫ് , സണ്ണി ജോസഫ് . ടി.സിദ്ദിഖ്, കണ്ണൂര്‍ കോര്‍പറേഷൻ മേയര്‍ ടി.ഒ.മോഹനൻ പത്മശ്രീ എസ്. ആര്‍.ഡി പ്രസാദ്, സ്വാതന്ത്ര്യസമര സേനാനി അപ്പുക്കുട്ട പൊതുവാള്‍, മുൻ മന്ത്രി പന്തളം സുധാകരൻ, കല്‍പറ്റ നാരായണൻ ,പി എം നിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Exit mobile version