Site icon Malayalam News Live

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം.

ആലപ്പുഴ : ബാരിക്കേഡ് മറികടന്നതോടെ പ്രവര്‍ത്തകരെ പോലീസ് ലാത്തികൊണ്ട് മര്‍ദിച്ചു. ജില്ലാ പ്രസിഡന്‍റ് പ്രവീണിനെ എട്ടോളം പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലി. ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മര്‍ദനമേറ്റ വനിതാപ്രവര്‍ത്തകര്‍ അടക്കം റോഡില്‍ വീണ് കിടക്കുകയാണ്.

സംസ്ഥാന വൈസ് പ്രസിഡന്‍റ് അരിതാ ബാബു അടക്കമുള്ളവര്‍ക്കും പരിക്കുണ്ട്.പ്രവര്‍ത്തകര്‍ നേരത്തേ പോലീസിന് നേരേ കല്ലെറിഞ്ഞതിന് പിന്നാലെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചിരുന്നു. കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കുണ്ട്.

Exit mobile version