Site icon Malayalam News Live

മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്; പാര്‍ട്ടിയില്‍ ചേരാൻ നേതാക്കള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നുവെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്.

ഇന്ന് നാലുമണിയോടെ ബിജെപി നേതാക്കള്‍ ശ്രീലേഖയുടെ വീട്ടിലെത്തി അംഗത്വം നല്‍കുമെന്നാണ് റിപ്പോർട്ട്. കേരള കേഡറിലെ ആദ്യ ഐപിഎസ് ഓഫീസറായ ശ്രീലേഖ 2020 ഡിസംബർ 31 ന് ഫയർഫോസ് മേധാവിയായാണ് സർവീസില്‍ നിന്ന് വിരമിച്ചത്.

സർവീസിന്റെ അവസാനകാലത്ത് സംസ്ഥാന സർക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന നിലയിലായിരുന്നു ശ്രീലേഖ. അതിനാല്‍ത്തന്നെ വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. സ്വന്തം വ്ളോഗിലൂടെ നിലപാടുകള്‍ തുറന്നുപറഞ്ഞത് പലപ്പോഴും വലിയ വിവാദമായിരുന്നു.

ബിജെപി അംഗത്വം എടുക്കുകയാണെന്നും കൂടുതല്‍ ഒന്നും പങ്കുവയ്ക്കാനില്ലെന്നും ശ്രീലേഖ അറിയിച്ചു. ഏറെ കാലമായി പാർട്ടിയില്‍ ചേരാൻ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു എന്നും അവർ പറഞ്ഞു.

Exit mobile version