Site icon Malayalam News Live

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്: ശാസ്ത്രീയ പരിശോധനാഫലത്തിന് ശേഷം കൂടുതല്‍ നടപടി; അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ കേസില്‍ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം.

എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണിന്റെയും ഹാർഡ് ഡിസ്‌കിന്റെയും ശാസ്ത്രീയ പരിശോധനാഫലം വന്ന ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

ചോദ്യപേപ്പർ ചോർത്തി നല്‍കിയത് സംബന്ധിച്ച നിർണായക തെളിവുകള്‍ ഇതിലൂടെ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഷുഹൈബ് നല്‍കിയ മുൻ‌കൂർ ജാമ്യപേക്ഷ അടുത്ത ദിവസം കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കുന്നുണ്ട്.

അതിന് ശേഷമാകും ഷുഹൈബിനെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.

Exit mobile version