Site icon Malayalam News Live

ഖത്തറില്‍ തടവിലായ ഇന്ത്യക്കാരായ എട്ട് മുൻ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ; ഞെട്ടിക്കുന്ന നടപടിയെന്നും ഖത്തറുമായി സംസാരിക്കുമെന്നും ഇന്ത്യ

ദോഹ: ഖത്തറില്‍ തടവിലായ എട്ടു ഇന്ത്യക്കാരായ മുൻ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ.

നടപടി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു.
ഖത്തമായി സംസാരിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഒരു വര്‍ഷം മുന്‍പാണ് എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥരെ ഖത്തര്‍ അറസ്റ്റ് ചെയ്യുന്നത്. അല്‍ ദഹ്‌റാ കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജീവനക്കാരുടെ കുടുംബവുമായി ബന്ധപ്പെട്ട് വരുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നിയമപരമായ എല്ലാ സാധ്യതകളും തേടും.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഖത്തര്‍ സര്‍ക്കാരുമായി ആശയവിനിമയം നടത്തും. കേസിന്റെ രഹസ്യസ്വഭാവം കണക്കിലെടുത്ത് വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പറയുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Exit mobile version