Site icon Malayalam News Live

നിർണായക നീക്കവുമായി പിവി അൻവർ; തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു

തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് പിവി അന്‍വര്‍. യുഡിഎഫിനോടൊപ്പം നിലയുറപ്പിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് അന്‍വറിന്റെയും കൂടെ നില്‍ക്കുന്നവരുടെയും തീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന കാര്യം അന്‍വര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചു.

പുതിയ പാർട്ടിക്ക് ഉടൻ രൂപം നൽകും. ദേശീയതലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണമാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. കോൺഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ല. ബംഗാൾ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകും എന്നവർ അറിയിച്ചു. അത് കേരളത്തിൽ നടക്കില്ല. ടിഎംസിയുമായി ഒരു ബന്ധവും ഇനിയില്ല. സംസ്ഥാന പാർട്ടിയ്ക്ക് രൂപം നൽകും. മെയ് 15യ്ക്കുള്ളിൽ പുതിയ പാർട്ടി വരും. യുഡിഎഫിന് ഒപ്പം നിൽക്കും. രാഹുൽ ഗാന്ധിയ്ക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അൻവർ വ്യക്തമാക്കി.

Exit mobile version