Site icon Malayalam News Live

കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്താനായില്ല; ആനക്കായി ഇന്നും തിരച്ചില്‍ തുടരും; പ്രത്യേക സംഘം തയ്യാർ

കൊച്ചി: എറണാകുളത്ത് കോതമംഗലത്ത് സിനിമാഷൂട്ടിങ്ങിനിടെ കാടുകയറിയ പുതുപ്പള്ളി സാധു എന്ന നാട്ടാനയെ കണ്ടെത്താനായില്ല.

ഇന്നലെ രാത്രി പത്തുമണി വരെ തിരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇന്ന് രാവിലെയും പ്രത്യേക സംഘം ആനയെ തിരഞ്ഞിറങ്ങും.

പുതുപ്പളളി സാധു എന്ന ആന ഭൂതത്താന്‍കെട്ട് വനമേഖലയിലേക്കാണ് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കയറിപ്പോയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടുകയായിരുന്നു.

ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാടു കയറിയ പുതുപ്പളളി സാധുവിനായി ഇന്നലെ രാത്രി പത്തു മണി വരെ വനപാലകര്‍ കാടിനുളളില്‍ തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്നാണ് തെരച്ചില്‍ ഇന്ന് രാവിലെ തുടരാന്‍ തീരുമാനിച്ചത്.

Exit mobile version