Site icon Malayalam News Live

പുതുപ്പള്ളിയിൽ കനത്ത പോളിങ്….! യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ജോർജിയൻ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ

സ്വന്തം ലേഖകൻ

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഒൻപത് മണി പിന്നിടുമ്പോള്‍ 15.36% ശതമാനം പോളിംഗാണ് നടന്നത്.

യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കുടുംബത്തോടൊപ്പം ജോർജിയൻ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി
മിക്ക ബൂത്തുകളിലും നീണ്ട ക്യൂവാണുള്ളത്.

മൂന്നാഴ്ചത്തെ വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി ജനവിധി തേടുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണുള്ളത്.

വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികള്‍ കളക്‌ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം അറിയാം.

Exit mobile version