Site icon Malayalam News Live

ബലാത്സംഗ കേസിൽ പ്രതിയായതോടെ കോട്ടയത്ത് വാടക വീട്ടില്‍ ഒളി ജീവിതം; കൊച്ചിയില്‍ ഓം പ്രകാശ് നടത്തിയ ലഹരി പാർട്ടിയില്‍ അടക്കം ബന്ധം; ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷ് ഒടുവിൽ പിടിയില്‍

കോട്ടയം: ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷ് പിടിയില്‍.

കോട്ടയത്ത് വച്ചാണ് രാജേഷിനെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് ഇപ്പോള്‍ രാജേഷ് അറസ്റ്റിലായിട്ടുള്ളത്.

കടുത്തുരുത്തി കോതനല്ലൂരില്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് രാജേഷ് പിടിയിലായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൊച്ചിയില്‍ ഓം പ്രകാശ് നടത്തിയ ലഹരി പാർട്ടിയില്‍ അടക്കം പുത്തൻപാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Exit mobile version