കോഴിക്കോട് : പുലര്‍ച്ചെ പാല്‍ സംഭരിക്കാൻ പോയ ഓട്ടോക്കാരനാണ് റോഡരികില്‍ പുള്ളിപുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. മുള്ളൻ പന്നിയുടെ ആക്രമണത്തിലാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. പുള്ളിപുലിയുടെ ദേഹത്ത് നിന്ന് നിരവധി മുള്ളുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ പ്രദേശത്ത് മുൻപ് പുള്ളിപ്പുലിയുടെ ആക്രമണം നടന്നതായി പരാതി ഉയര്‍ന്നിരുന്നു. രണ്ടുമാസം മുൻപ് ഒരു കര്‍ഷകന്റെ മൂരി കിടാവിനെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നിട്ടുണ്ട്. ഈ പ്രദേശത്ത് പല ഭാഗത്ത് നിന്ന് പുള്ളിപുലിയെ കണ്ടിരുന്നതായി നാട്ടുകാര്‍ പരാതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ യാതൊരു തരത്തിലുള്ള മുൻകരുതലോ കാര്യക്ഷമമായി അന്വേഷണം നടന്നിരുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
