കെഎസ്ആർടിസി ഡ്രൈവറെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. സ്വകാര്യ ബസ് ഡ്രൈവർ തിരുവല്ല കുറ്റപ്പുഴസ്വദേശിയായ 35കാരൻ മിഥുൻമോൻ, കണ്ടക്ടർ മാവേലിക്കര ചെറുകോൽ സ്വദേശി 26കാരനായ ദേവപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. മാന്നാർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാവേലിക്കര ഡിപ്പോയിലെ ബസ് ജീവനക്കാരെയാണ് സ്വകാര്യ ബസ് ജീവനക്കാർ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മാന്നാർ മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം.
കെഎസ്ആർടിസി ബസ് ജീവനക്കാരെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ; സംഭവം കോട്ടയത്ത്
