Site icon Malayalam News Live

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്താൻ ഇനി രണ്ടു നാള്‍ ; നഗരത്തില്‍ കനത്ത സുരക്ഷയൊരുക്കി.

 

തൃശ്ശൂർ  : തൃശൂര്‍ നഗരത്തിന്‍റെയും പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹിളാസമ്മേളനത്തിന്‍റെ വേദിയായ തേക്കിൻകാട് മൈതാനത്തിന്‍റെയും സുരക്ഷക്രമീകരണങ്ങള്‍ കേന്ദ്രസുരക്ഷ സേന ഏറ്റെടുത്തു കഴിഞ്ഞു. തേക്കിൻകാട് മൈതാനത്തിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്.

മൂന്നാം തിയതി വൈകുന്നേരം മൂന്നേകാലോടെ നരേന്ദ്രമോദി കുട്ടനെല്ലൂര്‍ ഹെലിപാഡിലെത്തും. അവിടെ നിന്ന് റോഡ് മാര്‍ഗം 3.20ഓടെ തൃശൂര്‍ നഗരത്തിലേക്കുമെത്തും. ജനറല്‍ ആശുപത്രിക്കു മുന്നില്‍ നിന്ന് മൂന്നരയോടെ റോഡ് ഷോ ആരംഭിക്കും.

ജനറല്‍ ആശുപത്രിക്കു മുന്നില്‍ നിന്ന് നായ്ക്കനാല്‍ വരെയാണ് റോഡ് ഷോ. റോഡ് ഷോയില്‍ പ്രധാനമന്ത്രി കാല്‍നടയായാണ് പങ്കെടുക്കുകയെന്നാണ് വിവരം. നാലേകാലോടെ പ്രധാനമന്ത്രി തേക്കിൻകാട് മൈതാനിയിലെ വേദിയിലെത്തും.

 

 

Exit mobile version