Site icon Malayalam News Live

പ്രൈമറി ക്ലാസുകളുടെ പ്രവൃത്തിദിനം കുറയ്ക്കാൻ തീരുമാനം; അഞ്ച് മുതല്‍ പത്ത് വരെ മാറ്റമില്ല; എതിര്‍പ്പുമായി അധ്യാപക സംഘടനകള്‍

തിരുവനന്തപുരം: പ്രൈമറി ക്ലാസ്സുകളിലെ പ്രവൃത്തിദിനങ്ങള്‍ കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ 200 പ്രവൃത്തി ദിനങ്ങളായി കുറയ്ക്കാനാണ് തീരുമാനം. ആറു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളില്‍ 220 പ്രവൃത്തി ദിനങ്ങള്‍ തുടരും. ഇന്നലെ നടന്ന ക്വാളിറ്റി ഇമ്ബ്രൂവ്മെന്റ് പ്രോഗ്രാം യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അതേസമയം, കെഎസ്ടിഎ ഒഴികെയുള്ള അധ്യാപകരുടെ സംഘടനകള്‍ ഇതിനെ എതിർത്തു.
ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കി വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കലണ്ടറിനെതിരെ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി കാര്യങ്ങള്‍ നടപ്പാക്കുകയാണെന്ന് കെ.എസ്.ടി.യുവിന്‍റെ ആരോപണം. ഈ അധ്യയന വർഷം തീരുന്ന 2025 മാർച്ച്‌ വരെയുള്ള 30 ശനിയാഴ്ചകളില്‍ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചത്.

Exit mobile version