Site icon Malayalam News Live

പ്രഷർകുക്കർ പൊട്ടിത്തെറിച്ച് 9 മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്; അടുക്കളയിൽ ഭക്ഷണം പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനാണ് പരിക്കേറ്റത്

മലപ്പുറം: മലപ്പുറം പോത്ത്കല്ലിൽ പ്രഷർ കുക്കർ പൊട്ടിതെറിച്ച് അപകടം. കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനാണ് പരിക്കേറ്റത്. പോത്ത്കല്ല് ഉപ്പട ചാത്തമുണ്ടയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനാണ് പരിക്കേറ്റത്.

ഉടൻ തന്നെ പരിക്കേറ്റ കുഞ്ഞിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റി.

Exit mobile version