Site icon Malayalam News Live

ഗര്‍ഭകാലം 40 ആഴ്ചയില്‍ നിന്ന് 41 – 42 ആഴ്ചയിലേക്ക് നീളുന്നു; വായു മലിനീകരണവും ഉയർന്ന താപനിലയും ഗർഭകാലം നീണ്ടുനില്‍ക്കാനുള്ള സാധ്യത വർദ്ധിക്കുന്നുവെന്ന് പഠനം

കോട്ടയം: ശരാശരിയിലും ഉയർന്ന അളവിലുള്ള വായു മലിനീകരണവും ഉയർന്ന താപനിലയും ഗർഭകാലം നീണ്ടുനില്‍ക്കാനുള്ള സാധ്യത വർദ്ധിക്കുന്നുവെന്ന് പുതിയ പഠനം.

ഓസ്‌ട്രേലിയയില്‍ നടന്ന ഏകദേശം 400,000 സ്ത്രീകളുടെ പ്രസവങ്ങളുടെ വിശകലനത്തിലാണ് പുതിയ പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

ഗർഭകാലത്ത് വളരെ ചൂടുള്ളതോ തണുത്തതോ ആയ താപനിലയും ഉയർന്ന അളവിലുള്ള സൂക്ഷ്മ കണിക വായു മലിനീകരണവും (PM2.5) അനുഭവിച്ച സ്ത്രീകള്‍ക്ക് 41 ആഴ്ചകള്‍ക്ക് ശേഷം പ്രസവിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. അർബൻ ക്ലൈമറ്റ് ജേണലിലാണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശരാശരി ഗർഭകാലം ഏകദേശം 40 ആഴ്ചയോ 280 ദിവസമാണ്. അതേസമയം 41 അല്ലെങ്കില്‍ 42 ആഴ്ചകള്‍ക്ക് ശേഷം ജനിക്കുന്ന കുഞ്ഞുങ്ങളെ യഥാക്രമം ‘വൈകി പ്രസവിച്ച’ അല്ലെങ്കില്‍ ‘പോസ്റ്റ്-ടേം’ ജനനങ്ങള്‍ എന്ന് വിളിക്കുന്നു .

മാസം തികയാതെയുള്ള ജനനം – ആരോഗ്യപരമായ അപകടസാധ്യത വരുത്തുമെന്ന് നമുക്കറിയാം. എന്നാല്‍ ‘വളരെ വൈകി ജനിക്കുന്നത്’ മൂലമുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച്‌ കാര്യമായ ശ്രദ്ധ ആരും ചെലുത്താറില്ല എന്ന് ഓസ്ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ആരോഗ്യത്തിലെ ഗവേഷണ അസോസിയേറ്റായ സില്‍വസ്റ്റർ ഡോഡ്സി നയാദാനു
പറഞ്ഞു.

Exit mobile version