Site icon Malayalam News Live

നിക്ഷേപ തട്ടിപ്പ് കേസ്; പ്രവീണ്‍ റാണക്ക് ജാമ്യം; ജയില്‍ മോചിതനായി

തുശൂര്‍: നിക്ഷേപ തട്ടിപ്പ് കേസുകളില്‍ ജയിലിലായിരുന്ന പ്രവീണ്‍ റാണക്ക് ജാമ്യം ലഭിച്ചു.

വിവിധ ജില്ലകളിലെ കോടതികളില്‍ 260 വഞ്ചനാ കേസുകള്‍ ഉണ്ടായിരുന്നു. ഈ കേസുകളില്‍ ജാമ്യം ലഭിച്ചതോടെ പ്രവീണ്‍ റാണ ജയില്‍ മോചിതനായി.

കഴിഞ്ഞ 10 മാസമായി വിയ്യൂര്‍ ജില്ലാ ജയിലില്‍ റിമാൻഡിലായിരുന്നു. വയനാട്ടിലെ അവസാന കേസിലും ജാമ്യം ലഭിച്ചതോടെയാണ് റാണ പുറത്തിറങ്ങിയത്.

തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ പ്രവീണ്‍ റാണ കോയമ്ബത്തൂരില്‍ നിന്നാണ് പിടിയിലായത്. തട്ടിപ്പ് കേസില്‍ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാള്‍ സംസ്ഥാനത്ത് നിന്നും മുങ്ങിയത്.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിരുന്നു.

Exit mobile version