Site icon Malayalam News Live

ഗള്‍ഫില്‍ നിന്ന് അവധിക്ക് വീട്ടിലെത്തി; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവാസി കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ഗള്‍ഫില്‍ നിന്ന് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ പ്രവാസി കുഴഞ്ഞുവീണു മരിച്ചു.

ഉമ്മത്തൂരിലെ കണ്ണടുങ്കല്‍ യൂസഫാണ് (55) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് യൂസഫ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം.

മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേസിലെ ജീവനക്കാരനായിരുന്നു.

Exit mobile version