Site icon Malayalam News Live

ഹൃദയസ്തംഭനം ; സൗദിയിൽ ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: രാജസ്ഥാൻ നഗാവൂർ സ്വദേശി പദം സിങ് (40) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. ഹൃദയ സ്തംഭനമാണ് മരണ കാരണം. ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ തൊഴിലാളിയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: കരൺ സിങ്, മാതാവ്: പദസി, ഭാര്യ: സന്തോഷ്.

Exit mobile version