Site icon Malayalam News Live

പ്രേക്ഷകർ ഏറ്റെടുത്ത് പ്രകമ്പനം; തിയേറ്ററിൽ എത്തി 3 ദിവസം കൊണ്ട് ചിത്രം നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ

തിയേറ്ററിൽ മികച്ച വിജയം നേടി മുന്നേറുകയാണ് പ്രകമ്പനം. കേരളത്തിലെ പ്രധാന നഗരങ്ങളിലുടനീളം ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രം, ചെന്നൈ, ബാംഗ്ലൂർ കൂടാതെ ദുബായ് എന്നിങ്ങനെ ജിസിസി രാജ്യങ്ങളിലെ തീയേറ്ററുകളിൽ അതേ ആവേശം സൃഷ്ടിക്കുകയാണ്. തിരക്ക് വർധിച്ചതോടെ നിരവധി കേന്ദ്രങ്ങളിൽ എക്സ്ട്രാ ഷോകൾ ഉൾപ്പെടുത്തേണ്ടിവന്നത് ചിത്രത്തിന്റെ ജനപ്രീതി വ്യക്തമാക്കുന്നു. തിയേറ്ററിൽ എത്തി 3 ദിവസം പിന്നിടുമ്പോൾ 5.44 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഇനിയും ഉയരാനാണ് സാധ്യത. റിലീസ് ദിനം മുതൽ തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ‘പ്രകമ്പനം’ കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തീയേറ്ററുകളിലേക്ക് ആകർഷിച്ചു.

സോഷ്യൽ മീഡിയയിലൂടെയും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വരും ദിവസങ്ങളിലും കൂടുതൽ തിയേറ്ററുകളിൽ എക്സ്ട്രാ ഷോകൾ പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് തീയേറ്റർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്കാണ് ഹൊറർ ഘടകങ്ങൾ കടന്നുവരുന്നത്. തമാശയും ഭയവും ഒരുമിച്ച് അനുഭവിപ്പിക്കുന്ന വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ് പ്രകമ്പനം നൽകുന്നത്.

Exit mobile version