Site icon Malayalam News Live

കോട്ടയം ജില്ലയിൽ ഇന്ന് (24-08-2024) പൂഞ്ഞാർ, വാകത്താനം, പുതുപ്പള്ളി, തൃക്കൊടിത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ ഇന്ന് (24-08-2024) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (24-08-2024) മരം മുറിക്കുന്നതിനായി 11 kV ലൈൻ അഴിക്കേണ്ടി വരുന്നതിനാൽ രാവിലെ 7.00 മണി മുതൽ വൈകിട്ട് 6.00 മണി വരെ ഇടമല, കുരിശുപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാത്തപ്പുഴ, മംഗളഗിരി, ഐരാറ്റുപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് (24/8/2024) ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന പാതിയപ്പള്ളി ഈസ്റ്റ് , പാതിയപ്പള്ളി വെസ്റ്റ് , വെള്ളൂരുത്തി ക്നാനായ ചർച്ച് എന്നീ ട്രാൻസ് ഫോർമറുകളുടെ പരിധിയിൽ (24 / 08/ 2024) ശനിയാഴ്ച്ച രാവിലെ 09:00 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

ഇന്ന് (24-08-2024) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് , ചെമ്പൻതുരുത്ത് , KBC , MLA , ഇടിഞ്ഞില്ലം ,റെയിൽവേ ഗേറ്റ്, വിജയ , മെഡിസിറ്റി , റിലയൻസ് , കല്ലുകടവ് , അരമന എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തച്ചുകുന്ന്, മാങ്ങാനം അമ്പലം , മുക്കാട്, കല്ലുകാട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന
ദീപ്തി
കീഴമ്പാറ
കിഴമ്പാറ ക്രഷർ
വട്ടോളിക്കടവ്
വടക്കേൽ
ഭരണങ്ങാനം കാണിക്കമണ്ഡപം
ഭരണങ്ങാനം ചർച്ച്
അസ്സിസ്സി ആർക്കയിഡ്
വെട്ടുകല്ലേൽ
ഭരണങ്ങാനം BP പമ്പ്
മേരിഗിരി ഹോസ്പിറ്റൽ
മേരിഗിരി
മേരിഗിരി സ്കൂൾ
കുന്നേമുറിപ്പാലം
കരിയർഡ്രീംസ്
ഇടപ്പാടി
എന്നീ ട്രാൻഫോർമറുകളിൽ വരുന്ന കൺസ്യൂമേഴ്സിന് HT ടച്ചിംഗ് ജോലിയുടെ ഭാഗമായി (24/08/2024) ശനി രാവിലെ 8:30 മുതൽ വൈകിട്ട് 4:30 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്ലാമൂട്,ഫ്രഞ്ച്മുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് (24/08/2024) രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാലം, കാവുംപടി, മണർകാട് ചർച്ച്, കുറ്റിയ്ക്കുന്ന് , മണർകാട് കവല,കണിയാം കുന്ന് കുഴിപ്പുരയിടം, കുരിശുപള്ളി ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ 1 മണി വരെയും വടവാതൂർ താന്നിയ്ക്ക പ്പടി, ചിദംബരപ്പടി , ആനത്താനം, തേമ്പ്ര വാൽ ഭാഗങ്ങളിൽ 2 മണി മുതൽ 5 വരെയും ഇന്ന് (24/08/24) ഭാഗികമായി വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുപ്പായി കാട്, കുറ്റിക്കാട്, Ku നഗർ എന്നീ ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വൈദ്യുതി മുടങ്ങും.

Exit mobile version