Site icon Malayalam News Live

‘പത്തനംതിട്ടയ്ക്ക് അബിൻ വർക്കിയെ വേണ്ട!’; സ്ഥാനാർഥി നിർണയ ചർച്ചകൾക്കിടെ അബിൻ വർക്കിക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പോസ്റ്റർ

നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയ്ക്ക് അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചത്. ടൗണിലും പ്രസ് ക്ലബ്ബ് പരിസരത്തുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേൽപ്പിക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു. കോൺഗ്രസിന് നാല് മണ്ഡലങ്ങൾ മാത്രമുള്ള പത്തനംതിട്ടയിൽ ജില്ലയിലുള്ള കോൺഗ്രസുകാർക്ക് അവസരം നൽകണം. സാധാരണക്കാരായ അണികളുടെ ആത്മാഭിമാനത്തെ പണയം വെച്ച് കൊടുക്കരുത് എന്നും പോസ്റ്ററിൽ പറയുന്നു. അബിൻ വർക്കിയെ ആറന്മുളയിൽ പരിഗണിക്കുന്ന കാര്യം ഉറപ്പായ സാഹചര്യത്തിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

“നാളിത് വരെയും സംഘടനാപ്രവർത്തനം നടത്തി കേസിന് മുകളിൽ കേസും പട്ടിണിയുമായി നടക്കുന്ന ഈ ജില്ലയിൽ നിന്നും പ്രാപ്തരായ കോൺഗ്രസുകാർക്ക് മുന്നിൽ സംഘടന പ്രവർത്തനത്തിന്റെ പേരിൽ പത്തനംതിട്ടയിൽ നിന്നൊരു കേസ് പോലും ഇല്ലാതെ ഈ ജില്ലയിലെ പ്രവർത്തനം അറിയാതെ വന്നൊരുത്തന് ഞങ്ങൾ സാധാരണക്കാരുടെ ആത്മാഭിമാനത്തെ പണയം വച്ച് കൊടുക്കരുത് നേതാക്കളെ” എന്നാണ് പോസ്റ്ററിൽ പറയുന്നത്. തങ്ങൾക്ക് അഞ്ച് എംഎൽഎമാരെ നിയമസഭയിൽ വിടണമെന്നും പക്ഷേ അത് തങ്ങളിൽ ഒരാൾ ആയിരിക്കണമെന്നും പോസ്റ്ററിലുണ്ട്.

Exit mobile version