Site icon Malayalam News Live

നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ മേൽവിലാസം ഇല്ലെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ട് ലിങ്ക്; പുതിയ തട്ടിപ്പ് പോസ്റ്റോഫീസിൽ നിന്നുള്ള സന്ദേശത്തിന്റെ രൂപത്തിൽ; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: പോസ്റ്റ് ഓഫീസിൽ നിന്നുള്ള സന്ദേശ രൂപത്തിൽ പുതിയ സൈബർ തട്ടിപ്പ്.

നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ മേൽവിലാസം ഇല്ലെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ട് ലിങ്ക് അയച്ചു നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. എസ് എം എസ് വഴിയോ ഇ-മെയിൽ വഴിയോ ആണ് ലിങ്കുകൾ അയയ്ക്കുന്നത്.

ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർ തട്ടിപ്പിന് ഇരയാകാൻ സാധ്യത കൂടുതലാണ്. അതിനാൽ ഇത്തരം സന്ദേശങ്ങൾ വന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.

Exit mobile version