പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഐഎം വനിത നേതാവ് അറസ്റ്റിൽ; 5 വർഷമായി തട്ടിപ്പ് നടത്തിയത് പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻ്റ്

കൊല്ലം: പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഐഎം വനിത നേതാവ് അറസ്റ്റിൽ.

സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവിൽ സ്വദേശിയുമായ ഷൈലജയാണ് അറസ്റ്റിലായത്. പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻ്റായി പ്രവർത്തിക്കുകയായിരുന്നു ഷൈലജ.

2017 മുതൽ 2022 നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചില്ല.

നിക്ഷേപകർ തുക മടക്കി വാങ്ങാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.