Site icon Malayalam News Live

ഡ്രൈഡേയില്‍ കച്ചവടം; വീടിൻ്റെ ടെറസിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 50ലിറ്റർ മദ്യവുമായി മുൻ അബ്കാരി കേസിലെ പ്രതി പൊൻകുന്നം എക്‌സൈസിൻ്റെ പിടിയില്‍; പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു

പൊൻകുന്നം : ഡ്രൈഡേയില്‍ കച്ചവടം നടത്താൻ വൻതോതില്‍ വിദേശമദ്യം സൂക്ഷിച്ച പഴയിടം കാരുവേലില്‍ ഷൈജു ഡോമിനികിനെ പൊൻകുന്നം എക്‌സൈസ് പിടികൂടി.

മുൻ അബ്കാരി കേസിലെ പ്രതിയായ ഷൈജു താമസിക്കുന്ന വീട് കേന്ദ്രീകരിച്ചായിരുന്നു വില്പന. ടെറസില്‍ രഹസ്യ അറ നിർമ്മിച്ച്‌ സൂക്ഷിച്ചിരുന്ന 50ലിറ്റർ വിവിധ ബ്രാന്റുകളിലുള്ള മദ്യം, നിരോധിത പുകയില ഉത്പന്നം എന്നിവയാണ് കണ്ടെടുത്തത്.

മദ്യം വിറ്റ വകയില്‍ ഇയാളില്‍ നിന്നും 2700 രൂപയും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എക്‌സൈസ് സി.ഐ എം.നിജുമോൻ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസർ ലക്ഷ്മി പാർവതി, സിവില്‍ എക്‌സൈസ് ഓഫീസർ അഖില്‍ എസ്.ശേഖർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.ആർ.രതീഷ്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എം.പി.സുനില്‍, റെജി കൃഷ്ണൻ, പി.എ.നജീബ് എന്നിവർ റെയ്ഡിന് നേതൃത്വം നല്‍കി.

Exit mobile version