Site icon Malayalam News Live

തദ്ദേശപ്പോര്: വോട്ടെണ്ണല്‍ തുടങ്ങി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണലിൽ പോസ്റ്റല്‍ ബാലറ്റ് ആണ് ആദ്യം എണ്ണുന്നത്. ആദ്യം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ ഫലം വന്ന് തുടങ്ങും.

പിന്നാലെ നഗരസഭകളിലെ ഫലവും അറിയാം. മറ്റ് ഫലങ്ങള്‍ ഒമ്പതരക്ക് ശേഷമേ പ്രഖ്യാപിക്കൂ. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്.

പോളിങ് ശതമാനം കുറഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു.

സംസ്ഥാനത്ത് ആകെ 2,10,79,021 പേര്‍ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

 

 

Exit mobile version