Site icon Malayalam News Live

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനിൽ നിന്നും കൈക്കൂലി വാങ്ങി; ക്രിമിനൽ കേസുകളിൽ പ്രതിയായ പോലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങിയ പോലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു.

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഷബീറിനെയാണ് സസ്പെൻഡ് ചെയ്തത്. മുമ്പ് തുമ്പാ പോലീസ് സ്റ്റേഷനിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അവിടെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് 2000 രൂപ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയിരുന്നു.

അന്ന് തന്നെ വിഷയം പരാതിയായി എത്തിയതിന് പിന്നാലെ ഷബീറിനെ മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. എന്നാൽ ഷബീർ തൻ്റെ ക്രിമിനൽ ബന്ധം തുടർന്നു. ഇത് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു.

മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതി കൂടിയായ ഷബീറിനെതിരെ കെ റെയിൽ സമര കാലത്ത് മംഗലപുരത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയതിനും കേസുണ്ട്. അന്നും ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

 

Exit mobile version