Site icon Malayalam News Live

പൊലീസ് വാഹനം ഇടിച്ചുതകര്‍ത്ത് ക്രിമിനല്‍ കേസ് പ്രതി; വാഹനത്തിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ക്ക് പരിക്ക്

കൊല്ലം: പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണവുമായി ക്രിമിനല്‍ കേസ് പ്രതി.

ജീപ്പുപയോഗിച്ച്‌ പോലീസ് വാഹനം ഇടിച്ച്‌ തകർത്തു.
നിരവധി കേസുകളില്‍ പ്രതിയായ സജീവാണ് പോലീസ് വാഹനം ഇടിച്ച്‌ തകർത്തത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവമുണ്ടായത്. പിടവൂർ പുത്തൻകാവ് ശ്രീമാഹാവിഷ്ണു ക്ഷേത്രത്തിലെ സപ്താഹ ചടങ്ങില്‍ നായയുമായി എത്തി ഇയാള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി.

പിന്നാലെയാണ് പൊലീസിന് നേരെയുള്ള ആക്രമണമുണ്ടായത്. പൊലീസ് വാഹനത്തിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസർ അനീഷിന് പരിക്കേറ്റു.

സംഭവ ശേഷം പ്രതി രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം തുടരുന്നു.

Exit mobile version