Site icon Malayalam News Live

കയറുമായി മുറിയിൽക്കയറി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്; കതക് ചവിട്ടിത്തുറന്ന് രക്ഷിച്ച് പോലീസ്, സംഭവം കൊല്ലത്ത്

കൊല്ലം കൊട്ടാരക്കര വെള്ളാരംകുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ മിന്നൽ വേഗത്തിൽ ഇടപെട്ട് ജീവിതത്തിലേക്ക് തിരികെക്കൊണ്ടു വന്ന് പോലീസ്. ശനിയാഴ്ച 3.30നാണ് വെള്ളാരംകുന്നിൽ 40കാരൻ കയറുമായി മുറിയിൽ കയറി കതകടച്ചത്. യുവാവ് ജീവനൊടുക്കാൻ ശ്രമിക്കുന്നു എന്ന സന്ദേശം ലഭിച്ചയുടൻ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന കൊട്ടാരക്കര എസ്ഐ പങ്കജ് കൃഷ്ണയും സിപിഒ കിരണും സ്ഥലത്തെത്തി. പോലീസ് സംഘം വീടിന്റെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറുമ്പോൾ ഫാനിൽ കെട്ടിയ കയറിൽ തൂങ്ങിപ്പിടയുന്ന യുവാവിനെയാണ് കണ്ടത്. ഒട്ടും വൈകാതെ തന്നെ ഉദ്യോഗസ്ഥർ ഇയാളെ ഉയർത്തിപ്പിടിക്കുകയും കഴുത്തിലെ കുരുക്കഴിച്ച് രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version