Site icon Malayalam News Live

കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നിൽ പോലീസുകാരുടെ പരസ്യമദ്യപാനം; കൂട്ടനടപടിയെടുത്തു, 6 പേർക്ക് സസ്‌പെൻഷൻ

കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഇരുന്ന് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ ബിനു, സിപിഒമാരായ അരുണ്‍, രതീഷ്, അഖില്‍രാജ്, അരുണ്‍ എംഎസ്, മനോജ് കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. വാഹനത്തില്‍ ഉണ്ടായിരുന്ന ആറു പേരില്‍ നാല് ഉദ്യോഗസ്ഥരാണ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നത്. എന്നാല്‍ ആറുപേരെയും സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച ഗ്രേഡ് എസ്‌ഐ ബിനുവിനെതിരെ മദ്യപിച്ച് വാഹമോടിച്ചതിനും കേസെടുക്കും. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ വെച്ചായിരുന്നു ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പരസ്യമദ്യപാനം. കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ സല്‍ക്കാരത്തിന് മുന്നോടിയായിട്ടായിരുന്നു മദ്യപാനം. മദ്യപിച്ച ശേഷം ഇതേ വാഹനത്തിലാണ് ഇവര്‍ വിവാഹ സല്‍ക്കാരത്തിനായി പോയത്. മദ്യപാനത്തിനും വിവാഹസല്‍ക്കാരത്തിനും ശേഷം വീണ്ടും ഇവര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

Exit mobile version