Site icon Malayalam News Live

പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത് എസ്ഐ; അക്രമം മദ്യലഹരിയിൽ, സംഭവം തിരുവല്ലയിൽ

പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ എസ്ഐ കയ്യേറ്റം ചെയ്തു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ പ്രധാനമന്ത്രിയുടെ പരിപാടി നടക്കുമ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ കൃഷ്ണ മോഹന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്. പ്രധാനമന്ത്രി വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പത്തനംതിട്ട കൊടുമണ്‍ സിഐയെ എസ്‌ഐയും സംഘവും ചേര്‍ന്ന് കയ്യേറ്റം ചെയ്തത്. ഡ്യൂട്ടി തടസപ്പെടുത്തുകയും കൊടുമണ്‍ സിഐയുടെ നെയിം പ്ലേറ്റ് വലിച്ചുകീറുകയും ചെയ്തതായാണ് പരാതി. ആക്രമണം നടക്കുമ്പോള്‍ എസ്‌ഐയും സംഘവും മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് ആരോപണം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് അതീവ ജാഗ്രത വേണ്ട സമയത്ത് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ജൂനിയര്‍ ഉദ്യോഗസ്ഥന്‍ തന്നെ പരസ്യമായി ആക്രമിച്ചത് വലിയ സുരക്ഷാ വീഴ്ചയായും അച്ചടക്ക ലംഘനവുമായാണ് കാണുന്നത്. കൃഷ്ണ മോഹനെതിരെ വകുപ്പുതല നടപടികള്‍ക്കും ശുപാര്‍ശയുണ്ട്.

Exit mobile version