Site icon Malayalam News Live

ഓട്ടോറിക്ഷ പെട്ടന്ന് ചവിട്ടിയത് ചോദ്യം ചെയ്തു; പിന്നാലെ വാക്കുതര്‍ക്കവും കൈയ്യകളിയും; ഓട്ടോ തൊഴിലാളിയെ ഹെല്‍മറ്റിന് അടിച്ച കേസിൽ പോലീസുകാരന് സസ്പെൻഷൻ

ആലപ്പുഴ: ഓട്ടോറിക്ഷ ഡ്രൈവറുടെ തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസുകാരന് സസ്പെൻഷൻ.

തൊഴിലാളിയെ ഹെല്‍മറ്റിന് അടിച്ച്‌ തലയ്ക്ക് പരിക്കേല്‍പ്പിച്ച കേസില്‍ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലെ സിപിഒ ആഷിബിന് സസ്‌പെൻഷൻ.
അന്വേഷണ വിധേയമായാണ് ആഷിബിനെ സസ്പെൻഡ് ചെയ്തത്.

പുലയൻവഴി ഭാഗത്ത് വച്ച്‌ ആഷിബ് കുടുംബവുമായി സഞ്ചരിച്ച ബൈക്ക് മുന്നില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് നിർത്തിയതിനെതുടർന്ന് ബാക്കില്‍ ഇടിച്ച്‌ അപകടം ഉണ്ടായി.
തുടർന്ന് ഓട്ടോ ഡ്രൈവറുമായി വാക്കേറ്റം ഉണ്ടാവുകയും ഇതിനിടെ ആഷിബ് കയ്യില്‍ ഉണ്ടായിരുന്ന ഹെല്‍മറ്റ് വച്ച്‌ അയാളുടെ തലയ്ക്കു അടിക്കുകയുമായിരുന്നു.

അടിയേറ്റ ഓട്ടോ ഡ്രൈവറുടെ തലയില്‍ ആറു സ്റ്റിച്ച്‌ ഉണ്ട്. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലിസ് ആഷിബിന് എതിരെ വധശ്രമത്തിന് കേസ് എടുത്തിരുന്നു. ആലപ്പുഴ സൗത്ത് പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി ആഷിബിനെ സസ്‌പെൻഡ് ചെയ്തത്.

Exit mobile version