Site icon Malayalam News Live

പാസ്പോര്‍ട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ചു; പൊലീസുകാരന് സസ്പെൻഷൻ

കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നു പിടിച്ച പൊലീസ് പൊലീസുകാരന് സസ്പെൻഷൻ.

പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജേഷ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് സസ്‌പെൻഡ് ചെയ്തത്. കൊച്ചി ഡിസിപിയുടേതാണ് നടപടി.

പാസ്പോർട്ട് വേരിഫിക്കേഷൻ നടപടികള്‍ക്കായി വിജേഷ് തന്നെയാണ് യുവതിയെ വിളിച്ചുവരുത്തിയത്. പ്രദേശത്തെ ഒരു വാക്ക് വേയിലേക്കാണ് യുവതിയോട് ഇയാള്‍ വരാൻ പറഞ്ഞത്. ശേഷം കടന്നുപിടിക്കുകയായിരുന്നു.

വിജേഷിനെതിരെ മുൻപും ഇത്തരത്തിലുള്ള പരാതികളുണ്ട് എന്നാണ് വിവരം. കൊച്ചി ഹാർബർ സിറ്റി പൊലീസ് കേസെടുത്തിരുന്നു. ഗൗരവമുള്ള കേസായി കണ്ട് വിജേഷിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.

Exit mobile version